KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ ഷട്ടിൽ ബാഡ്മിന്റൺ കോർട്ടുകളുടെ ഉദ്ഘാടനം നടത്തി

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ റൂസ പദ്ധതിയിൽ നിർമ്മിച്ച ഷട്ടിൽ ബാഡ്മിന്റൺ കോർട്ടുകളുടെ ഉദ്ഘാടനം ഗവൺമെൻറ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ , ആധുനിക നിലവാരത്തിൽ രണ്ട് സിന്തറ്റിക് കോർട്ടുകളുടെ പണികൾ പൂർത്തിയായി കഴിഞ്ഞു .

കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയുള്ള റൂസ പദ്ധതിയിൽ ഉൾപെടുത്തിയാണ് കോർട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. വിവിധ മത്സരങ്ങൾക്ക് വേദിയാകുവാൻ ഇനി കോളേജിന് സാധിക്കും. കോളേജ് പ്രിൻസിപ്പൽ ഡോ സീമോൻ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോളേജ് മാനേജർ ഫാ. വർഗീസ് പരിന്തിരിക്കാൻ, കോളേജ് ബർസാർ ഫാ ഡോ മനോജ് പാലക്കുടി, കായിക വിഭാഗം മേധാവി പ്രവീൺ തര്യൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!