KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ മന്ത്രി വി. എൻ. വാസവൻ പൊൻകുന്നത്ത് ഉദ്ഘാടനം ചെയ്തു

പൊൻകുന്നം : പത്തനംതിട്ട പാർലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ഡോ.തോമസ് ഐസക്കിന്റെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ മന്ത്രി വി. എൻ. വാസവൻ പൊൻകുന്നത്ത് ഉദ്ഘാടനം ചെയ്തു.
എം.എ.ഷാജി അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് എൻ. ജയരാജ് മുഖ്യ പ്രഭാഷണം നടത്തി.

എൽഡിഎഫ് കൺവീനർ എ.എം.മാത്യു ആനിത്തോട്ടം സിപിഎം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, കെ.ജെ തോമസ്,സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം കെ.എം.രാധാകൃഷ്ണൻ, സിപിഐ സംസ്ഥാന കൗൺസിലംഗം ഒപിഎ സലാം. സിപിഎം ജില്ലാ കമ്മിറ്റിയംഗങ്ങളായ ഗിരീഷ് എസ് നായർ, ഷമീം അഹമ്മദ്, വി.ജി.ലാൽ, കെ രാജേഷ് എൽഡിഎഫ് നേതാക്കളായ പി.എ.താഹ, എസ്.വിപിൻ, ഷെമീർ ഷാ, ജോസ് മടുക്കക്കുഴി, ജോസുകുട്ടി വെട്ടിക്കാട്ട്, കെ.എച്ച്. റസാഖ്, മനോജ് വടക്കേപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!