പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ രാജി സമർപ്പിച്ചു

പാറത്തോട് : എൽ.ഡി.എഫിലെ മുന്നണി ധാരണ പ്രകാരം പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ രാജി സമർപ്പിച്ചു.

പാറത്തോട് ഗ്രാമപ്പഞ്ചായത്തിലെ നാലാം വാർഡംഗമാണ് സി.പി.ഐ.യിലെ വിജയമ്മ വിജയലാൽ.  ഒരു വർഷമാണ് വിജയമ്മ പ്രസിഡന്റ് ആയി സേവനം അനുഷ്ഠിച്ചത്.
സി.പി.ഐ. മണ്ഡലം കമ്മിറ്റിയംഗവും മുൻ ലോക്കൽ സെക്രട്ടറിയായിരുന്ന വിജയമ്മ വിജയലാൽ രണ്ടാംതവണയാണ് പഞ്ചായത്തംഗമാകുന്നത്. നിലവിൽ പാറത്തോട് സഹകരണ ബാങ്കിലെ ബോർഡ് അംഗമാണ്.

നാലാം വർഷത്തിലേക്ക് കടന്നിരിക്കുന്ന പാറത്തോട് ഗ്രാമ പഞ്ചായത്തിലെ എൽ.ഡി.എഫ്. ഭരണസമിതിയിലെ മൂന്നാമത്തെ പ്രസിഡന്റായിരുന്നു വിജയമ്മ വിജയലാൽ. അടുത്ത പ്രസിഡന്റ് ആയി രണ്ടാം വാർഡ് (പാലപ്ര ) അംഗം സിപിഐ എമ്മിലെ കെ കെ ശശികുമാർ സ്ഥാനമേൽക്കുവനാണ് സാധ്യത.

error: Content is protected !!