എയ്ഞ്ചൽവാലിയിൽ വളർത്തുനായയെ കൊന്നത് പുലിയാണെന്ന് സംശയം; നാട്ടുകാർ ഭീതിയിൽ

എരുമേലി ∙ എയ്ഞ്ചൽവാലിയിൽ വീടിനു സമീപം കെട്ടിയിട്ട വളർത്തുനായയെ കൊന്ന് ഭാഗികമായി തിന്ന നിലയിൽ കണ്ടെത്തി. പുലിയാണെന്ന് സംശയം. കുരിശുകവലയ്ക്കു സമീപം പുത്തൻപുരയ്ക്കൽ അലക്സ് ആന്റണിയുടെ വീട്ടിലെ നായയെ ആണ് കൊന്നത്.

ബുധനാഴ്ച രാത്രിയാണ് സംഭവം. രാത്രി കൂടിനു സമീപം നായയെ തുടലിൽ ബന്ധിച്ച നിലയിലായിരുന്നു . ഇന്നലെ രാവിലെ ഭക്ഷണം നൽകാനായി വീട്ടുകാർ എത്തിയപ്പോഴാണ് നായയെ കൊന്ന് പാതി ഭക്ഷിച്ച നിലയിൽ കണ്ടത്. കഴുത്തിൽ ഏതോ ജീവി കടിച്ച പാടുണ്ട്.

നായയെ കൊന്നത് പുലിയാകാനുള്ള സാധ്യത കുറവാണെന്ന് എഴുകുമൺ റേഞ്ച് ഓഫിസർ എം.കെ. മുകേഷ് പറഞ്ഞു. പുലിയുടെ കാൽപാദത്തിന്റെ പാട് പരിസരത്ത് കാണേണ്ടതാണ്. പരിസരം ആകെ തിരഞ്ഞിട്ടും കാൽപാദങ്ങളുടെ പാട് കണ്ടെത്തിയില്ല. മറ്റ് ഏതെങ്കിലും ജീവിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാകാനും സാധ്യതയുണ്ടെന്നും റേഞ്ച് ഓഫിസർ പറഞ്ഞു.

എഴുകുമൺ വനം വകുപ്പ് ഓഫിസിലെ ഉദ്യോഗസ്ഥർ എത്തി പരിസര പ്രദേശത്ത് പരിശോധന നടത്തുകയും വീടിനു സമീപം പട്ടിക്കൂടിനു ആട്ടിൻകൂടിനും സമീപവും 2 ക്യാമറകളും സ്ഥാപിച്ചു.

error: Content is protected !!