മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് കാഞ്ഞിരപ്പള്ളിയിൽ പിടിയിൽ
കാഞ്ഞിരപ്പള്ളി ∙ മാരക മയക്കുമരുന്നായ എംഡിഎംഎ, കഞ്ചാവ് എന്നിവ കൈവശം വച്ചതിന് ഇടക്കുന്നം സ്വദേശി, തച്ചുകുളം മുഹമ്മദ് അസറുദ്ദീനെ (25) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. 4.4 ഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ് എന്നിവ ഇയാളിൽ നിന്നും കണ്ടെത്തി.ഇടക്കുന്നം ബാങ്ക് ജംഗ്ഷനില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. എക്‌സൈസ് സംഘം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
റേഞ്ച് ഇൻസ്പെക്ടർ പി.കെ.സുരേഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർ ടി.ജെ മനോജ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എൻ.സുരേഷ് കുമാർ, കെ.എസ്.നിമേഷ്, കെ.വി.വിശാഖ്, ടി.എസ്.രതീഷ്, എസ്.സമീന്ദ്ര, കെ.ആർ. മധു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സിന്തറ്റിക് ലഹരിമരുന്നായ എം.ഡി.എം.എ ഉപയോഗിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്നതായി ലഹരിമരുന്ന് ഉപയോഗിച്ചവര്‍തന്നെ വെളിയപെടുത്തിയിട്ടുണ്ട് . മദ്യമോ പുകവലിയോ പോലെയല്ല, എം.ഡി.എം.എയുടെ പ്രത്യാഘാതങ്ങള്‍. സ്ഥിരമായി ഉപയോഗിച്ചാല്‍ മൂന്നു വര്‍ഷത്തിനകം മരണം സംഭവിക്കും. വല്ലപ്പോഴും ഉപയോഗിച്ചാല്‍ പോലും അപകടമാണ്.