ബി.ജെ.പിയോട് മൃദുസമീപനം കൈകൊണ്ട് കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കാഞ്ഞിരപ്പള്ളി : ബി.ജെ.പിയോട് മൃദുസമീപനവും , എന്നാൽ കോൺഗ്രസിനും യുഡിഎഫിനും എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ഡോക്ടർ തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആലപ്പുഴയിൽ നിന്നുള്ള ആരിഫും,, കോട്ടയത്ത് നിന്നുള്ള തോമസ് ചാഴികാടനും ഒഴിച്ചാൽ കേരളത്തിൽനിന്ന് കഴിഞ്ഞതവണ പോയ 18 യുഡിഎഫ് കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് എതിരായിരുന്നെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണ തന്ത്രങ്ങളുടെ വിജയമാണ് 18 എം.പിമാർ വിജയിക്കാൻ ഇടയായത് എന്ന് അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ആർക്കും ലഭിക്കാൻ ഇടയില്ല എന്നും, ഏറ്റവും വലിയ കേവല ഭൂരിപക്ഷമുള്ള പാർട്ടി കോൺഗ്രസ് ആയാൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായിരിക്കും എന്നുള്ള പ്രചാരണ തന്ത്രം ആണ് കഴിഞ്ഞ തവണ യു.ഡി.എഫ്. വിജയത്തിന് കാരണമായത്.

കഴിഞ്ഞ അഞ്ചു വർഷക്കാലം ഈ 18 എം പി മാരെ കൊണ്ട് അനുഭവിച്ച മനോവിഷമത്തിന് മറുപടി വോട്ടിലൂടെ എൽ.ഡി.എഫിന് അനുകൂലമായി ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാർലമെൻറിൽ പോയ പതിനെട്ടoഗ സംഘത്തിൻ്റെ നിലപാടുകൾ ഒന്നും തന്നെ അംഗീകരിക്കാൻ ആവുന്നതല്ല എന്നും, എൻ. ഐ. എ. ബിൽ , യു .എ .പി . എ , ജമ്മു കാശ്മീറിന് പ്രത്യേക പദവി എടുത്തു കളയൽ തുടങ്ങിയ വിഷയങ്ങളെല്ലാം കോൺഗ്രസ് എം.പി മാർ ബിജെപിയെ സഹായിക്കുകയാണ് ചെയ്തതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. .രൂക്ഷമായ കാലവർഷക്കെടുതി , നൂറ്റാണ്ട് കണ്ട വലിയ പ്രളയം, കോവിഡ് മഹാമാരിനൂറ്റാണ്ട് കണ്ട വലിയ പ്രളയം കോവിഡ് മഹാമാരി, നിപ്പ , ഓക്കി തുടങ്ങിയ കാര്യങ്ങളെല്ലാം വിഷമിപ്പിച്ചപ്പോൾ സംസ്ഥാനത്തെ കേന്ദ്രസർക്കാർ സഹായിക്കാതിരിക്കുകയും, 18 എം. പി.മാരും സംസ്ഥാനത്തിനുവേണ്ടി ഒരു ചെറുവിരൽ പോലും അനക്കിയില്ല എന്ന് പിണറായി വിജയൻ പറഞ്ഞു.

  കേരളത്തെ സഹായിക്കാൻ വിദേശരാജ്യങ്ങൾ മുൻപോട്ട് വന്നെങ്കിലും കേന്ദ്രസർക്കാർ സഹായം സ്വീകരിക്കാൻ നിഷേധിച്ചെങ്കിലും കോൺഗ്രസ് എം.പിമാർ സംസ്ഥാനത്തെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചില്ല എന്നും കുറ്റപ്പെടുത്തി.  .  കേന്ദ്രസർക്കാർ കേരളത്തെ ശ്വാസംമുട്ടിച്ച് തകർക്കണമെന്ന രീതിയിൽ വായ്പ പോലും അനുവദിക്കാതെ ഇരുന്നപ്പോൾ എം.പിമാർ കേരളത്തിനുവേണ്ടി വാദിച്ചില്ല .  ഭരണഘടന  വിരുദ്ധമായ കേന്ദ്ര നിലപാടിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് നീതി തേടേണ്ടി വന്നു.യു.ഡി.എഫിനെതിരെയും 

ബിജെപിക്കെതിരെയും ശക്തമായ ജനവികാരം കേരളത്തിൽ അലയടിക്കുന്നതായി മുഖ്യമന്ത്രി എടുത്തുപറഞ്ഞു.കേരളത്തിൻ്റെ ആവശ്യങ്ങളും, പത്തനംതിട്ടയുടെ വികസന ആവശ്യങ്ങളും തുറന്ന കാട്ടുവാനും കഴിവുള്ള വ്യക്തിയാണ് തോമസ് ഐസക് എന്ന മുഖ്യമന്ത്രി പറഞ്ഞു.സമ്മേളനത്തിൽ മന്ത്രി വി എൻ വാസവൻ, മന്ത്രി വീണ ജോർജ്, ഗവ ചീഫ് വിപ്പ് ഡോക്ടർ എൻ. ജയരാജ്, അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ, സ്ഥാനാർത്ഥി ഡോ.തോമസ് ഐസക്ക്, എൽ.ഡി.എഫിലെ വിവിധ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!