അമൽ ജ്യോതിയിൽ സൈബർ സെക്യൂരിറ്റിയിൽ നാഷണൽ കോൺഫറൻസ് നാകോർ -24 ന് തുടക്കമായി
കാഞ്ഞിരപ്പള്ളി : സൈബർ സെക്യൂരിറ്റി മുഖ്യ പ്രമേയം ആയി കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗം കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ , എ സി എം കോട്ടയം പ്രൊഫഷണൽ ചാപ്റ്റർ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നാലാമത് നാഷണൽ കോൺഫറൻസ് നാകോർ -24 (നാഷണൽ കോൺഫറൻസ് ഓൺ എമർജിങ് റിസർച് ഏരിയാസ് -24 ) തുടക്കമായി.
അമൽ ജ്യോതി കോളേജ് ഇന്റർനാഷണൽ കോൺഫറൻസ് ഹാളിൽ നടന്ന സമ്മേളനം ഐ ഐ ഐ ടി കോട്ടയം അക്കാദമിക് ആസോസിയേറ്റ് ഡീൻ ഡോ എബിൻ ഡെനിരാജ് ഈ ത്രിദിന കോൺഫറൻസ് ഉദ്‌ഘാടനം ചെയ്തു .അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ ലില്ലിക്കുട്ടി ജേക്കബിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ അമൽ ജ്യോതി ഡയറക്ടർ ഡോ.സെഡ് വി. ളാകപ്പറമ്പിൽ, കംപ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ ജൂബി മാത്യു, ഡോ അമൽ എം ആർ എന്നിവർ പ്രസംഗിച്ചു . എഞ്ചിനീയറിംഗ് ന്റെ വിവിധ വിഷയങ്ങൾ ആധാരമാക്കി നടത്തുന്ന ഈ ത്രിദിന കോൺഫറൻസിൽ സൈബർ സെക്യൂരിറ്റി, സസ്റൈനബിൾ ഡെവലപ്മെന്റ് ,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ നയിക്കുന്ന ക്ലാസ്സുകൾ,വർക്ഷോപ്പുകൾ എന്നിവക്ക് പുറമെ ഏകദേശം നൂറോളം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നുണ്ട്