ജോലിയ്ക്കിടയിൽ ഗുരുതമായി പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന വർക്ക്ഷോപ്പ് ജീവനക്കാരനായ യുവാവ് മരണപെട്ടു

കാഞ്ഞിരപ്പള്ളി: കാർ റിപ്പയർ ചെയ്യുന്നതിനിടയിൽ, ജാക്കി തെന്നി കാർ തലയിലേക്ക് പതിച്ച് ഗുരുതരമായി പരിക്കേറ്റ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിന്ന, വർക്ക്ഷോപ്പ് ജീവനക്കാരനായ യുവാവ് മരണപെട്ടു .
കാഞ്ഞിരപ്പള്ളി പട്ടിമറ്റം മോതീൻപറമ്പ് , തൊമ്മൻപറമ്പിൽ മുഹമ്മദ് ഫിറോസ് (25) ആണു് മരിച്ചത്. കബറടക്കം നടത്തി.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം നടന്നത് . മുഹമ്മദ് ജാഹിർ, മുഹമ്മദ് നിഷായി എന്നിവർ സഹോദരങ്ങളാണ്.

error: Content is protected !!