കെ.എസ്.ആർ.ടി.സിയുടെ വിനോദസഞ്ചാര യാത്രകൾക്ക് ആവേശ പ്രതികരണം
എരുമേലി : കോവിഡ് കാലത്ത് മങ്ങിപ്പോയ ടൂറിസം സാധ്യതകള്‍ക്ക് ചിറകുമുളപ്പിച്ച് കെ.എസ്.ആർ.ടി.സിയുടെ വിനോദസഞ്ചാര യാത്രകൾക്ക് തുടക്കമായി. എരുമേലി കെ.എസ്. ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള ആദ്യ വിനോദയാത്രക്ക് മികച്ച പ്രതികരണം.
46 മുതിർന്നവരും അഞ്ച് കുട്ടികളുമടങ്ങുന്ന സംഘമാണ് യാത്രയിൽ ഉണ്ടായിരുന്നത്.
ഞായറാഴ്ച പുലർച്ചയോടെ ഉല്ലാസയാത്ര പുറപ്പെട്ട സംഘം കല്ലാർകുട്ടി ഡാം, എസ്.എൻ പുരം വെള്ളച്ചാട്ടം, പൊൻമുടി ഡാം, കണ്ണിമാലി വ്യൂ പോയന്റ്, പൂപ്പാറ, ചതുരംഗപ്പാറ പ്രദേശങ്ങളിലെ പ്രകൃതിഭംഗി ആസ്വദിച്ച് മൂന്നാർ ഗ്യാപ് റോഡിലൂടെ സംഘം തിരികത്തി.
ഡ്രൈവർ വി. ബാബുവാണ് യാത്രക്കാർക്ക് പ്രകൃതി ഭംഗികൾ ആസ്വദിക്കും വിധം ആന വണ്ടിയുടെ വളയം തിരിച്ചത്. ടൂർ കോ ഓഡിനേറ്റർ അനൂപ് അയ്യപ്പൻ, ജില്ല കോഓഡിനേറ്റർ പ്രശാന്ത് വേലിക്കകം എന്നിവർ യാത്ര നിയന്ത്രിച്ചു. അടുത്ത ഉല്ലാസയാത്ര മേയ് ഒന്നിന് പുറപ്പെടുമെന്നും അധികൃതർ അറിയിച്ചു. വിവരങ്ങൾക്ക് 9447287735