എരുമേലിയിൽ മഴക്കാലപൂർവ പ്രവർത്തനങ്ങൾ

എരുമേലി ∙ മഴക്കാലപൂർവ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിന്റെയും സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ മെഗാ ശുചീകരണയജ്ഞവും ആരോഗ്യ ബോധവൽക്കരണ വിളംബര ജാഥയും സംഘടിപ്പിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് ധർമശാസ്താ ക്ഷേത്രത്തിന് മുൻപിൽ നിന്ന് തുടക്കം കുറിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി, വൈസ് പ്രസിഡന്റ് ബിനോയി ഇലവുങ്കൽ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ലിസി സജി, പഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി, മറിയാമ്മ മാത്തുക്കുട്ടി, സുനിൽ തോമസ്, സിനിമോൾ, ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര, ജെഎച്ച്ഐ ജോസ് കാനൻ സാമൂഹിക പ്രവർത്തകൻ രവീന്ദ്രൻ എരുമേലി തുടങ്ങിയവർ പ്രസംഗിച്ചു.

എരുമേലിയിൽ ശുചീകരണവും ബോധവൽക്കരണവും

പഞ്ചായത്ത് ബസ് സ്റ്റാൻഡുകളിലെ ശുചിമുറി സെപ്റ്റിക് ടാങ്കുകളുടെ ശേഷി വർധിപ്പിക്കാൻ ആരോഗ്യ വകുപ്പ് നോട്ടിസ് നൽകി. സ്വകാര്യ ബസ് സ്റ്റാൻഡിലും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലുമുള്ള പൊതു ശുചിമുറികളിൽ നിന്ന് മലിനജലം കവിഞ്ഞൊഴുകുന്നുണ്ട് ഇത് ജലസ്രോതസുകളെ മലിനമാക്കുകയും പകർച്ച വ്യാധികൾ പടർന്നുപിടിക്കാൻ കാരണമാകുകയും ചെയ്യുമെന്നു കണ്ടാണു ഈ ശുചിമുറി സെപ്റ്റിക് ടാങ്കുകളുടെ ശേഷി 50,000 ലീറ്റർ ആക്കാൻ നിർദേശിച്ചത്. പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ഓട നിർമാണത്തിലെ അപാകത മൂലം ബസ് സ്റ്റാൻഡിന്റെ പിന്നിൽ മലിനജലം കെട്ടിക്കിടന്നു ദുർഗന്ധം വമിക്കുന്നത് പരിഹരിക്കാനും പഞ്ചായത്തിന് നിർദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജിയും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് പരിഹാരം ഉണ്ടാക്കുമെന്ന് വ്യാപാരികൾക്ക് ഉറപ്പ് നൽകി.

error: Content is protected !!