പഞ്ച തീർത്ഥപരാശക്തി

വെള്ളച്ചാട്ടത്തിന് നടുവിൽ ഒരു ക്ഷേത്രം. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച ഈ സന്നിധിയിൽ സ്വയംഭൂവായ പരാശക്തിയാണ് കുടികൊള്ളുന്നത്. പൂവം പാറവല്യച്ചൻ്റെ (മഹാദേവൻ) മൂലസ്ഥാനമെന്നു വിശ്വസിക്കുന്ന കുട്ടി വനത്തിലെ കരിമ്പിൻ തോട് ഒഴുക്കു ചിറയിൽ നിന്നുൽഭവിക്കുന്ന ഈ കാനനച്ചോല ഈ ക്ഷേത്രത്തിനു മുകൾ ഭാഗത്ത് അടുത്തടുത്തുള്ള അഞ്ച് ഭീമൻ കുഴികളിൽ പതിച്ച് ഈ ദിവ്യസന്നിധിയിലൂടെ ഒഴുകുന്നു. പഞ്ചപാണ്ഡവന്മാർ ഇവിടെ തങ്ങിയതായി വാമൊഴി. ഇവിടെ ഇവരുടെ പാദങ്ങൾ സ്പർശിച്ചപ്പോൾ അഞ്ച് കുഴിയായി മാറിയെന്നും പഴമൊഴി. അഞ്ചു കുഴി പഞ്ച തീർത്ഥപരാശക്തി ക്ഷേത്രമെന്നാണ് ഈ സന്നിധി അറിയപെടുന്നത് പരാശക്തി വിളയാടിയ കാലത്ത് ഇ:വിടെ വെള്ളിയാഴ്ച ദിവസങ്ങയിൽ വൈകുന്നേരത്തെ പൂജയെ ഉണ്ടായിരുന്നുള്ളു. സംസ്ഥാനത്തിൻ്റെ നാനാതുറകളിലുമുള്ളവർ, രാഷ്ട്രീയ നേതാക്കന്മാർ. സിനിമാ നടന്മാർ, ഉദ്യോഗസ്ഥ പ്രമുഖർ ഇവരൊക്കെ പൂജാവേ ള ക ളയിലെ വിശ്വാസികളായി ദർശനം നടത്തിയിരുന്നു. മിക്ക വെള്ളിയാഴ്ച സന്ധ്യകളിലും സിനിമാ നടൻ സുരേഷ് ഗോപി ഇവിടെ ദർശനം നടത്തിയിരുന്നു. ഭക്തജന തിരക്ക് ഏറിയപ്പോൾ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ആരാധന മുടക്കമില്ലാതെ നടക്കുന്നു. നാരങ്ങാ വിളക്ക് തെളിക്കലാണ് പ്രധാന വഴിപാട് വെള്ളിയാഴ്ചകളിൽ ഭക്തർക്കായി അന്നദാനവും നടത്തുന്നുണ്ട്. ക്ഷേത്രത്തിനടുത്തായി പഞ്ചവനവുമുണ്ട്. ഇവിടെയും ദർശനം നടത്തി വിശ്രമിച്ചതിന് ശേഷമാണ് ഭക്തർ മടങ്ങുന്നത്‌. എരുമേലി- മുക്കട ചെറുവള്ളി എസ്റ്റേറ്റ് റോഡിൻ്റെ ഓരത്താണ് ഈ ദിവ്യസന്നിധി’ ആൽബം, ടെലിഫിലിം ,ഷോർട്ട് ഫിലിം സിനിമ ലൊക്കേഷനു മാണിവിടം.

error: Content is protected !!