അപകടകെണി ഒരുക്കി റോഡിൽ കലുങ്ക്

മുണ്ടക്കയം ഈസ്റ്റ്: ദിവസേന നിരവധി വാഹനങ്ങൾ ആശുപത്രി ആവശ്യങ്ങൾക്കായി മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കും പ്രശസ്ത ഹൈന്ദവ ക്ഷേത്രമായ വള്ളിയാങ്കാവിലേക്കും മറ്റും കടന്നുപോകുന്ന മുണ്ടക്കയം – തെക്കേമല, പാലൂർകാവ് റോഡിന്റെ പ്രവേശന കവാടത്തിനടുത്തായി പൊതുമരാമത്ത് വകുപ്പ് കലുങ്ക് നിർമ്മാണത്തിനായി എടുത്തിരിക്കുന്ന കുഴി അപകട കെണിയായി മാറിയിരിക്കുകയാണ്.

കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നു പോകുവാൻ സ്ഥലപരിമിതിയുള്ള ഇവിടെ വഴി പരിചയമില്ലാത്ത വാഹനങ്ങളും , ബൈക്ക് യാത്രികരും മറ്റും അപകടത്തിൽ പെടുവാൻ സാധ്യതയുണ്ട് കുഴിയുടെ രണ്ടുവശങ്ങളിലും പൊതുമരാമത്ത് വകുപ്പ് മുന്നറിയിപ്പ് നൽകുന്ന ഫ്ളക്സ് ബോർഡു സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുഴിയോട് ചേർന്ന് ഒരു പ്ലാസ്റ്റിക് റിവൺ മാത്രമാണ് വലിച്ചു കെട്ടിയിരിക്കുന്നത് എതിരെ വരുന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴും മറ്റും ഓട്ടോ ,ബൈക്ക് ,സ്കൂട്ടർ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ ഈ കുഴിയിൽ വീഴുവാൻ സാധ്യതയുണ്ട് വർഷകാലത്തിന് മുമ്പായി ഈ കലുങ്ക് നിർമ്മാണം പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാകഞ്ഞത് ഏറെ പ്രതിഷേധം ഉയർന്നിട്ടുണ്ട് .അടിയന്തരമായി കലുങ്ക് നിർമ്മാണം പൂർത്തിയാക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

error: Content is protected !!