KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുക്കൂട്ടുതറ ടൗണിൽ കടത്തിണ്ണയിൽ വയോധികൻ മരിച്ച നിലയിൽ : കൊലപാതകമെന്ന് സംശയം.

എരുമേലി : ലോട്ടറി, മത്സ്യ വില്പന നടത്തുന്ന ആളെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകം ആണെന്ന് സംശയം സൃഷ്ടിച്ച ചില തെളിവുകൾ ലഭിച്ചതോടെ അന്വേഷണത്തിൽ പോലീസ്. വ്യാഴാഴ്ച രാവിലെ മുക്കൂട്ടുതറ ടൗണിൽ ആണ് സംഭവം. ശ്രീനിപുരം കോളനി സ്വദേശി വിളയിൽ ഗോപി (75) ആണ് മരിച്ച നിലയിൽ കണ്ടത്.

മൃതദേഹത്തിന് അരികിൽ പേരും മേൽവിലാസവും എഴുതി വെച്ചിരുന്നു. ഇത് സംബന്ധിച്ച് എരുമേലി പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഒരാൾ കസ്റ്റഡിയിലായി.മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം കഴിഞ്ഞ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുമെമെന് പോലിസ് അറിയിച്ചു.

error: Content is protected !!