അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജും പോളിനോമിയൽ കോർപ്പറേഷനും ഭക്ഷ്യസംസ്കരണ രംഗത്ത് ധാരണയായി

കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി എൻജിനീയറിങ് കോളേജ് ഫുഡ് ടെക്നോളജി വിഭാഗം ഗവേഷകരും പോളിനോമിയൽ കോർപ്പറേഷനും തമ്മിൽ നൂതന ഭക്ഷ്യ വിഭവങ്ങൾ രൂപപ്പെടുത്തുവാൻ ധാരണയായി. ലോകമെങ്ങുമുള്ള ഭക്ഷ്യ പ്രേമികൾ വളരെയധികം ഇഷ്ടപ്പെടുന്ന പ്രാതൽ വിഭവമായ മ്യൂസ്‌ലിയുടെ തനത് വിഭവങ്ങൾ രൂപപ്പെടുത്തുന്നതിനായി പോളിനോമിയൽ കോർപ്പറേഷൻ ധനസഹായം നൽകും.

ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ, കൺവീനിയൻസ് ഫുഡിന് വളരെയധികം പ്രാധാന്യമുണ്ട്. തന്നെ ബ്രേക്ക് ഫാസ്റ്റ് സീറിയലുകൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമാണ്. കമ്പോളത്തിൽ ഇപ്പോൾ ലഭിക്കുന്ന മ്യൂസിലി വിദേശരാജ്യങ്ങളിൽ രൂപപ്പെടുത്തിയവയാണ്. കേരളത്തിലെ തനത് ഭക്ഷ്യവിളകൾ പ്രത്യേക രീതിയിൽ സംസ്കരണം നടത്തി തികച്ചും വ്യത്യസ്തമായ വിഭവങ്ങൾ രൂപപ്പെടുത്തുന്നതാണ് പദ്ധതിയെന്ന് ഫുഡ് ടെക്നോളജി വിഭാഗം പ്രൊഫസർ ഡോക്ടർ സണ്ണിച്ചൻ വി. ജോർജും, വകുപ്പ് മേധാവി ഡോക്ടർ ജെ ആർ അനൂപ് രാജ്യം അറിയിച്ചു.

അമൽജ്യോതി എൻജിനീയറിങ് കോളേജ് ഡയറക്ടർ അഡ്മിനിസ്ട്രേഷൻ റവ. ഡോ. റോയി പഴയ പറമ്പിൽ, ഡയറക്ടർ ഇസഡ്. വി. ളാക്കപ്പറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, സ്റ്റാർട്ടപ്പ് വാലി ടി. ബി. ഐ, സി.ഇ.ഒ ഡോ. ഷെറിൻ സാം ജോസ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!