പഠനോത്സവവും വനിതാ സംഗമവും പഠനോപകരണങ്ങളുടെ വിതരണവും

തമ്പലക്കാട്: അറിവിന്റെയും ആദ്യാക്ഷരങ്ങളുടെയും ലോകത്തേയ്ക്ക് പിച്ചവയ്ക്കുന്ന കൂട്ടുകാരെയും വിദ്യാർഥികളെയും സ്വാഗതം ചെയ്തു കൊണ്ട് യുവധാര സ്റ്റഡി സെന്റർ പഠനോത്സവവും വനിതാ സംഗമവും ശനിയാഴ്ച ഗവ: എൽ .പി .സ്കൂൾ ഹാളിൽ വച്ച് നടത്തും . പഠനോത്സവം രാവിലെ ഒൻപതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ ഉദ്ഘാടനം ചെയ്യും വി.റ്റി അനിൽകുമാർ അധ്യക്ഷത വഹിക്കും ജാൻസിയമ്മ ജോസ് പഠനോത്സവ സന്ദേശം നൽകും

തുടർന്ന് കുട്ടികളുടെ വിവിധ കലാ മത്സരങ്ങളും നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് വനിതാ സംഗമം ബിന്ദു തങ്കപ്പന്റെ അധ്യക്ഷതയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി റെജീന റഫീഖ് ഉദ്ഘാടനം ചെയ്യും
വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം ഗവ: ചീഫ് വിപ്പ് എൻ ജയരാജ് ഉദ്ഘാടനം ചെയ്യും .കെ .ടി. ജോയി അധ്യക്ഷത വഹിക്കും .തുടർന്ന് പഠനോപകരണങ്ങളും സമ്മാനങ്ങളും വിതരണവും നടത്തും.

error: Content is protected !!