KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയത്ത് മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി

മുണ്ടക്കയം: തുടർച്ചയായി പെയ്ത കനത്ത മഴയെ തുടർന്ന് മണിമലയാറ്റിൽ ഉണ്ടായ വെള്ളപ്പാച്ചിലിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. കൊക്കയാർ പഞ്ചായത്തിന്റെ ഭാഗമായ പഴയ കല്ലേപ്പാലം ഭാഗത്ത് വെച്ച് കളപ്പുരക്കൽ തിലകനാണ് (48) ഒഴുക്കിൽപെട്ടത്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടുകൂടിയായിരുന്നു സംഭവം. നാട്ടുകാരാണ് തിലകൻ ആറ്റിലൂടെ ഒഴുകിപ്പോകുന്നത് കണ്ടത്. തുടർന്നു പോലീസിനെയും ജനപ്രതിനിധികളെയും വിവരം അറിയിച്ചു. പെരുവന്താനം പോലീസും കൊക്കയാർ പഞ്ചായത്ത് പ്രസിഡണ്ടും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.

കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. രാത്രി വൈകിയോടെ തിരച്ചിൽ അവസാനിപ്പിച്ചു. ബുധനാഴ്ച രാവിലെ തിരച്ചിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു

error: Content is protected !!