കാൽ വഴുതി മണിമലയാറ്റിൽ വീണ വയോധിക മുങ്ങിമരിച്ചു.
മണിമല : ഞായറാഴ്ച രാവിലെ ആറയോടെ മണിമല മൂങ്ങാനി ക്ഷേത്രത്തിന് സമീപം മണിമലയാറ്റിൽ വയോധിക മുങ്ങിമരിച്ചു . മണിമല മൂങ്ങാനി കളത്തിപ്ലാക്കൽ ഓമന നാരായണൻ (76 ) ആണ് മണിമലയാറ്റിൽ മുങ്ങിമരിച്ചത് . മണിമല മൂങ്ങാനി ക്ഷേത്രത്തിന്റെ കടവിൽ ഇറങ്ങിയപ്പോൾ കാൽ വഴുതി വെള്ളത്തിൽ വീണു പോവുകയായിരുന്നു എന്നാണ് കരുതപെടുന്നത് . രാവിലെ പതിനൊന്ന് മണിയോടെ കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് സംഘം നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെടുത്തത് .
കടവിൽ നിറയെ ചെളി നിറഞ്ഞ സമയമായതിനാൽ കാൽ വഴുതി വെള്ളത്തിൽ പെട്ടാൽ പരസഹായം ഇല്ലാതെ രക്ഷപെടുവാൻ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് ഓമന നാരായണൻ അപകടത്തിൽ പെട്ടത് .
രാവിലെ ആറരയോടെ സഹോദരിയെ കാണുവാനില്ല എന്ന് പറഞ്ഞു സഹോദരൻ മുരളീധരൻ പോലീസിൽ പരാതി നൽകിയിരുന്നു .
കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ ആയ അനിൽ ജോർജ് , സീനിയർ ഫയർ ആൻറ് റെസ്ക്യൂ ഓഫിസർ പി എ നൗഫൽ , ഫയർ ആൻറ് റെസ്ക്യൂ ഓഫിസർമാരായ എം കെ സജിമോൻ, സി എം മഹേഷ്, എസ് യു അനു, കെ സന്തോഷ് തുടങ്ങിയവർ
തിരച്ചിലിന് നേതൃത്വം നൽകി . മണിമല പോലീസും ഒപ്പം ഉണ്ടായിരുന്നു.