KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശ്രീനിപുരം കോളനിയിലെ നവരശ്മി ക്ലബ്ബ്‌ മാതൃകാപരം..

എരുമേലി : വിദ്യാർത്ഥികളുടെ പഠനത്തിനും ഭാവിക്കും പ്രതീക്ഷയുടെ നല്ല വഴി തെളിയിച്ച് മാറ്റങ്ങൾ പകരുകയാണ് ഒരു ക്ലബ്ബ്. തൊഴിലാളി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന എരുമേലിയിലെ ശ്രീനിപുരം കോളനിയിലാണ് കുട്ടികൾക്ക് പഠിക്കാൻ പ്രോത്സാഹനമായി യുവാക്കളുടെ നേതൃത്വത്തിലുള്ള നവരശ്മി ക്ലബ്ബ്‌ മുന്നേറിക്കൊണ്ടിരിക്കുന്നത്. കുട്ടികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്താണ് ഇത്തവണ അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ ക്ലബ്ബ്‌ പ്രോത്സാഹനം പകർന്നത്.

ഇക്കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ കുട്ടികൾക്ക് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യമായി ട്യൂഷൻ നൽകിയിരുന്നു. ട്യൂഷൻ ലഭിച്ച എസ്എസ്എൽസി വിദ്യാർത്ഥികളായ 13 പേരും മികച്ച വിജയം നേടുകയും ചെയ്തു. ഇന്നലെ ക്ലബ്ബിൽ നടന്ന പഠനോപകരണ വിതരണത്തിന് ഭാരവാഹികൾ നേതൃത്വം നൽകി. ഇത്തവണയും മികച്ച നിലയിൽ വിദ്യാർത്ഥികൾക്ക് ട്യൂഷൻ നൽകാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് സെക്രട്ടറി സുജിത് കണിയാത്ത് അറിയിച്ചു.

error: Content is protected !!