KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിദ്യാസ്പർശം പഠനോപകരണ വിതരണം

മുണ്ടക്കയം : ശ്രീ നാരായണ എംപ്ലോയീസ് ഫോറം ഹൈറേഞ്ച് യൂണിയൻ വിദ്യാസ്പർശം പഠനോപകരണ വിതരണം കോരുത്തോട് സി. കേശവൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ നടത്തപ്പെട്ടു. ഹൈറേഞ്ച് യൂണിയൻ എംപ്ലോയീസ് ഫോറം പ്രസിഡന്റ് അനീഷ് കുമാർ വി.വിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ എ.എൻ സാബു ആനിമൂട്ടിൽ പഠനോപകരണ വിതരണ ഉദ്ഘാടനം നിർവഹിച്ചു

എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി ട്രഷറർ എം.എം മജേഷ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ബിന്ദു കൃഷ്ണൻ, ജില്ലാ ജോയിന്റ് സെക്രട്ടറി അജീഷ് കുമാർ എം.എസ്, കെ.എ ഷൈൻ കുമാർ ഉഷ സജി, ജെയിംസ് പി.എ , സജിൻ ഇ.വി , രശ്മി സോമരാജ് തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!