KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം നടന്നു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ ഹാളിൽ എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം നടന്നു. കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഞ്ചു കൃഷ്ണ ജി റ്റി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അമൽ ഡൊമിനിക് പതാക ഉയർത്തി. സംഘാടകസമിതി ചെയർമാൻ പികെ നസീർ ,ആസിഫ് അമാൻ എന്നിവർ സംസാരിച്ചു.

സെക്രട്ടറി ലിനു കെ ജോൺ പ്രവർത്തന റിപ്പോർട്ടും, സഞ്ജയ് പി ജെ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനം 25 അംഗ ഏരിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. സെക്രട്ടറിയായി ലിനു കെ ജോണും, പ്രസിഡണ്ടായി അസ്ലം മുഹമ്മദ് കാസിമും, ജോയിൻ സെക്രട്ടറിമാരായി അജ്മൽ നൗഷാദും, അമൽ ഡൊമനിക്കും, വൈസ് പ്രസിഡന്റുമാറായി ഭാവയാമി സേതുനാഥും, ആസിഫ് ബിൻ കരീമും, സെക്രട്ടറിയേറ്റ് അംഗങ്ങളായി ജോർജ് എം രാജു, ആദിൽ ഷാ, അൽത്താഫ് വി നിജാസ് എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

error: Content is protected !!