വാഹനം ഇടിച്ച ബസ് കാത്തിരിപ്പുകേന്ദ്രം നന്നാക്കുന്നില്ലന്ന് പരാതി
പൊൻകുന്നം ∙ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മൂലേപ്ലാവ് എസ്‌സിടിഎം സ്കൂളിനു മുൻവശത്തെ തകർന്ന ബസ് കാത്തിരിപ്പു കേന്ദ്രം പുനർനിർമിക്കണമെന്നു കേരള കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ബസ് കാത്തിരിപ്പു കേന്ദ്രം വാഹനം ഇടിച്ചു ചരിഞ്ഞ് ഉപകാരപ്രദമല്ലാതായിട്ട് 3 മാസമായി.
ഹൈവേയുടെ പണിയുടെ ഭാഗമായി കെഎസ്ടിപി നാമമാത്രമായി പണിത വെയ്റ്റിങ് ഷെഡിൽ ഒന്നായിരുന്നു ഇത്. റോഡ് സംരക്ഷണ വിഭാഗം വാഹന ഉടമയിൽ നിന്നു നഷ്ടപരിഹാരം വാങ്ങിയതുമാണ്. സ്കൂൾ തുറന്നതിനാൽ കുട്ടികൾക്ക് മഴ നനയാതെ കയറി നിൽക്കാൻ ഇടമില്ലാത്ത സ്ഥിതിയാണ്.
ലാജി തോമസിന്റെ അധ്യക്ഷതയിൽ ജോഷി ഞള്ളിയിൽ, സാവിയോ പാമ്പൂരി, ജോർജുകുട്ടി പൂതക്കുഴി, ജോസ് പാനാപ്പള്ളി , ജോസഫ് പാട്ടത്തിൽ , രജിത് ചുക്കനാനി, ടോമിച്ചൻ പാലമുറി, മോളിക്കുട്ടി ജേക്കബ്, പി.ബി.ദീപ കുമാരി, ജിമ്മി വടശേരി , ജോസ് പരിയാരം എന്നിവർ പ്രസംഗിച്ചു