മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ‘ഹരിതം ആരണ്യകം’ പദ്ധതിയുടെ മൂന്നാം ഘട്ടം : ചെടി നടീൽ യജ്ഞം.
എരുമേലി ∙ മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ‘ഹരിതം ആരണ്യകം’ പദ്ധതിയുടെ മൂന്നാം ഘട്ടമായ ചെടി നടീൽ കുറിയാക്കോസ് മാർ ഇവാനിയോസ്, സ്വാമി സത് സ്വരൂപാനന്ദ സരസ്വതി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. മാലിന്യ നിർമാർജന യജ്ഞം, പാതയോര സൗന്ദര്യവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായി കനകപ്പലം മുതൽ വെച്ചൂച്ചിറ വരെയുള്ള വനമേഖല റോഡിന്റെ ഇരുവശങ്ങളിലെയും മാലിന്യങ്ങൾ നീക്കം ചെയ്ത് ഇവിടെയാണ് പൂന്തോട്ടം സജ്ജമാക്കുന്നത്.
മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പ്രസിഡന്റ് റെജി കൊപ്പാറ, ജനറൽ സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ, പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി,, ടി.കെ. സാജു, പ്രഫ എം ജി വർഗീസ്, വനംവകുപ്പ് റേഞ്ച് ഓഫിസർമാരായ കെ. ഹരിലാൽ, ആർ. ഹരികുമാർ, വാർഡ് അംഗം സുനിൽ ചെറിയാൻ, ഐസക്ക് വർഗീസ്, ബാബു തോമസ്, ജിബി ജോൺ, സിന്ധു ഏബ്രഹാം,ജെറ്റി തോമസ് , ജോൺ വി.തോമസ് , കബീർ അലിയാർ, ദാമോദരൻ കുളമാംകുഴി, സാജൻ തോമസ്, കൊച്ചുമോൻ പ്രസാദ് എന്നിവർ പ്രസംഗിച്ചു.
കോട്ടയം ഡിഎഫ്ഒ എൻ. രാജേഷ് നേതൃത്വം നൽകി. വനംവകുപ്പ്, സാമൂഹിക വനവൽക്കരണ വിഭാഗം, എൻഎംഎൽപി സ്കൂൾ, എംടിഎൽപി സ്കൂൾ, എംടി. ഹൈസ്കൂൾ, ഗവ. പോളിടെക്നിക്, ഗവ. ഐടിഐ, റാന്നി സെന്റ് തോമസ് കോളജ് വിദ്യാർഥികൾ, എരുമേലി ഡവലപ്മെന്റ് കൗൺസിൽ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.