പഠനോപകരണം നൽകി

എരുമേലി ∙ എൻസിപി പൂഞ്ഞാർ നിയോജക മണ്ഡലം മുട്ടപ്പള്ളി തിരുവള്ളൂർ ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് പoനോപകരണങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെ വിതരണം നടത്തി. പത്താം ക്ലാസ് ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജോസ് കുറ്റിയാനിമറ്റം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം മിർഷാ ഖാൻ മങ്കാശേരി, എൻഎൽസി സംസ്ഥാന കമ്മിറ്റി അംഗം പി.എ. സാലു, സംസ്ഥാന സമിതി അംഗം ഇബ്രാഹിം പുളിമൂട്ടിൽ, എൻസിപി ജില്ലാ കമ്മിറ്റി അംഗം റാഫി കെൻസ്, പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്റ് ഉണ്ണിരാജ്, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോർജ് മങ്കുഴിക്കര, എൻഎൽസി ജില്ലാ സെക്രട്ടറി സോജി, ഗോൺസാലോസ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!