KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഉടൻ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുമെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്

കാഞ്ഞിരപ്പള്ളി ∙ ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് സെപ്റ്റംബർ മാസത്തോടെ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഉറപ്പ് നൽകിയതായി ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. സംസ്ഥാനത്തെ ആശുപത്രികളുടെ സ്റ്റാഫ് പാറ്റേൺ പരിഷ്കരണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.

ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനായി 1 കോടി രൂപ അനുവദിക്കും. സ്റ്റാഫിനെയും ഉടൻ നിയമിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും ചീഫ് വിപ്പ് അറിയിച്ചു. ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നത് കിഴക്കൻ മലയോര മേഖലയിൽ ഡയാലിസിസ് ആവശ്യമായ നിർധന രോഗികൾക്ക് ഏറെ പ്രയോജനകരമാകും. നിലവിൽ പണം മുടക്കി സ്വകാര്യ ആശുപത്രികളെയാണ് ഇവർ ആശ്രയിക്കുന്നത്. അല്ലാത്ത പക്ഷം കിലോമീറ്ററുകൾ സഞ്ചരിച്ച് കോട്ടയത്ത് എത്തി വേണം ചികിത്സ തേടാൻ.

error: Content is protected !!