ധാര്‍മ്മികബോധമുള്ള ഒരു തലമുറയെയാണ്‌ കാലഘട്ടത്തിനാവശ്യം ; ഡോ. രാജു നാരായണ സ്വാമി ഐ.എ.എസ്‌.

കാഞ്ഞിരപ്പള്ളി: ധാര്‍മ്മിക ബോധമുള്ള ഒരു തലമുറയെയാണ്‌ കാലഘട്ടത്തിനാവശ്യമെന്ന്‌ ഡോ. രാജു നാരായണ സ്വാമി ഐ.എ.എസ്‌. ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിലെ `സാപ്‌സ്‌ എക്‌സലന്‍സിയ അവാര്‍ഡ്‌ ഡേ’ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പഠനം ഒരു തപസ്യയാണെന്നും ഏത്‌ തപസ്യയും വിജയിക്കണമെങ്കില്‍ ആത്മാര്‍ത്ഥതയും അഭിനിവേശവും വേണമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും നീതിയുടെയും ന്യായത്തിന്റെയും ആകെത്തുകയായ ഒരു തലമുറയെയാണ്‌ നമുക്കാവശ്യമെന്നും അദ്ദേഹം പറഞ്ഞു.

സി.ബി.എസ്‌.ഇ പത്ത്‌, പന്ത്രണ്ട്‌ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കാനായി ചേര്‍ന്ന സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ്‌ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മാനേജര്‍ റവ. ഡോ. ജോണ്‍ പനച്ചിക്കല്‍, പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്‌, വൈസ്‌ പ്രിന്‍സിപ്പല്‍ ഫാ. ഷിജു കണ്ടപ്ലാക്കല്‍, പി.റ്റി.എ. പ്രസിഡന്റ്‌ ജോസ്‌ ആന്റണി, സ്റ്റാഫ്‌ സെക്രട്ടറി മാധവ്‌ കുമാര്‍ ബി, സ്റ്റീഫന്‍ ജോസഫ്‌, വിദ്യാര്‍ത്ഥി പ്രതിനിധികളായ സാവിത്രി ബിന്ദു കര്‍ത്ത, ലൊവാന ജോസഫ്‌, എയ്‌മി ജോ, ബിന്റാ മറിയം മാത്യു, നവമി കൃഷ്‌ണ എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.

error: Content is protected !!