KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പരിസ്ഥിതി ദിനം ആചരിച്ചു

മുണ്ടക്കയം ∙ ഹാരിസൺസ് മലയാളം ലിമിറ്റഡ് എസ്റ്റേറ്റിൽ പരിസ്ഥിതി ദിനാചരണ ഉദ്ഘാടനവും എസ്റ്റേറ്റിന്റെ ജൈവ വൈവിധ്യ റജിസ്റ്ററിന്റെ പ്രകാശനവും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഹാരിസൺസ് മലയാളം ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജ്യോതിഷ് ജെ.ഒഴാക്കലും എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ഹരിലാൽ കൃഷ്ണൻ കാര്യാടും പരിസ്ഥിതി ദിന സന്ദേശം നൽകി. ജൈവ വൈവിധ്യ റജിസ്റ്ററിന്റെ പകർപ്പ് ചീഫ് മാനേജർ അനൂപ് ത്യാഗരാജനിൽ നിന്നു പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് ഏറ്റുവാങ്ങി.

കെ.കെ.ജനാർദനൻ, കെ.കെ.സിജു, പഞ്ചായത്തംഗങ്ങളായ റേച്ചൽ തോമസ്, സുലോചന സുരേഷ്, ഷിജി ഷാജി, ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോഓർഡിനേറ്റർ ഡോ. തോമസ് ഡേവിഡ്, എസ്റ്റേറ്റ് അസിസ്റ്റന്റ് മാനേജർ റോഷിൻ ടോം എന്നിവർ പ്രസംഗിച്ചു.

കഴിഞ്ഞ രണ്ടു വർഷമായി എസ്റ്റേറ്റ് മാനേജർ ഷിജിൽ കുമാറിന്റെയും അധ്യാപികയായ മഞ്ജു മേരി ചെറിയാന്റെയും നേതൃത്വത്തിൽ എസ്റ്റേറ്റിലെ സസ്യജന്തുജാലങ്ങളുടെ പട്ടിക തയാറാക്കിയിരുന്നു.

error: Content is protected !!