ഇന്‍ഫാം കിസാന്‍ എക്‌സലന്‍സ് അവാര്‍ഡ്
പാറത്തോട്: ഇന്‍ഫാം ദേശീയ സമിതിയുടെ ആഭിമുഖ്യത്തില്‍ കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ്ദാന ചടങ്ങ് തിങ്കള്‍ രാവിലെ 11ന് പൊടിമറ്റം സെന്റ് മേരീസ് പാരിഷ്ഹാളില്‍ നടക്കും.
ഇന്‍ഫാം കര്‍ഷകരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ഇന്‍ഫാം അനുമോദിക്കും. കുട്ടികള്‍ക്ക് സ്വര്‍ണ നാണയങ്ങളും മെമെന്റോയും സമ്മാനങ്ങളും നല്‍കി ആദരിക്കും. ഇന്‍ഫാം കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി, പാറശാല കാര്‍ഷികജില്ലകളില്‍ നിന്നും തമിഴ്‌നാട്ടിലെ തേനി, ദിണ്ഡികല്‍, മധുര കാര്‍ഷിക ജില്ലകളില്‍ നിന്നുമുള്ള 234 കുട്ടികളും അവരുടെ മാതാപിതാക്കളും ഇന്‍ഫാം ഗ്രാമ, താലൂക്ക്, ജില്ലാ, സംസ്ഥാന, ദേശീയ ഭാരവാഹികളും മീറ്റിംഗില്‍ പങ്കെടുക്കും.
ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയിലിന്റെ അധ്യക്ഷതയില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ യോഗം ഉദ്ഘാടനം ചെയ്യും. ഇന്‍ഫാം ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, ഇന്‍ഫാം തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് ആര്‍.കെ. ദാമോദരന്‍, കേരള സംസ്ഥാന സെക്രട്ടറി അഗസ്റ്റിന്‍ പുളിക്കക്കണ്ടത്തില്‍, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, സംസ്ഥാന ട്രഷറര്‍ തോമസ് തുപ്പലഞ്ഞിയില്‍ എന്നിവര്‍ പ്രസംഗിക്കും.