തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഉത്സവം
മുക്കൂട്ടുതറ: തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഉത്സവം ഫെബ്രുവരി ആറിന് കൊടിയേറി 11-ന് ആറാട്ടോടെ സമാപിക്കും. ആറിന് വൈകീട്ട് അഞ്ചിന് ക്ഷേത്രസന്നിധിയിൽ ലക്ഷ്മിവിലാസം ആർ.സുബാഷ് കൊടിക്കൂറ സമർപ്പിക്കും. കുരുപ്പയ്ക്കാട്ടുമന നാരായണൻ നമ്പൂതിരി, മേൽശാന്തി പ്രശാന്ത് കെ.നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ ഉത്സവത്തിന് കൊടിയേറ്റും.
സമാപനദിവസമായ 11-ന് 4.30-ന് ആറാട്ട് ബലി. അഞ്ചിന് ആറാട്ട് പുറപ്പാട്. 6.20-ന് തിരിച്ചെഴുന്നള്ളിപ്പ്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരേസമയം അഞ്ചിൽ കൂടുതൽ ഭക്തരെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കില്ലെന്ന് ക്ഷേത്രയോഗം ഭാരവാഹികളായ സി.വി.സുരേഷ് ബാബു, വി.എം.രാജൻ എന്നിവർ അറിയിച്ചു.