പൂഞ്ഞാറിൽ പി സി ജോർജ്ജും അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലും മത്സരിക്കുവാൻ സാധ്യതയേറി

കാഞ്ഞിരപ്പള്ളി : നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചെങ്കിലും, പൂഞ്ഞാർ മണ്ഡലത്തിൽ മത്സരിക്കുവാനുള്ള സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇനിയും തീരുമാനമായില്ല. കഴിഞ്ഞ തവണ ഒറ്റയാൾ പോരാട്ടത്തിലൂടെ മുന്നണികളെ ഞെട്ടിച്ച പി.സി.ജോർജ് വീണ്ടും ജനവിധി തേടുന്നു. അദ്ദേഹം ഏത് മുന്നണിക്കൊപ്പം എന്ന് മാത്രം തീരുമാനമായില്ല. . യു.ഡി.എഫിലോ എൻ.ഡി.എ.യിലോ എന്നതിൽ തീർപ്പായില്ല. ജനപക്ഷം തനിയെ മത്സരിക്കുവാനും സാധ്യതയുണ്ട്. യുഡിഎഫിൽ ഘടക കക്ഷി ആക്കണണമെന്ന പി സി ജോർജിന്റെ ആവശ്യത്തിൽ ഇതുവരെ തീരുമാനമായില്ല. ഇടതുമുന്നണിയി ൽ കേരളാകോൺഗ്രസ് എമ്മിന്റെ സെബാസ്റ്റ്യൻ കുളത്തുങ്കൽ മത്സരിക്കുവാനാണ് സാധ്യത.

സി.പി.ഐ. മത്സരിച്ചാൽ ശുഭേഷ് സുധാകരന്റെ പേര് ചർച്ചകളിലുണ്ട്. സി.പി.എം.തന്നെ ഏറ്റെടുത്താൽ സെക്രട്ടേറിയറ്റംഗം കെ.ജെ.തോമസ് എന്ന അതികായൻ പോരിന് വന്നേക്കാം. ഐക്യമുന്നണിയിൽ പി.സി.ജോർജ് വന്നില്ലെങ്കിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് മത്സരിക്കാനാണ് സാധ്യത. സജി മഞ്ഞക്കടമ്പിലിന്റെ പേരാണ് കേൾക്കുന്നത്. കോൺഗ്രസ് സീറ്റെടുത്താൽ ടോമി കല്ലാനിക്ക് നറുക്കുവീഴാം. എൻ.ഡി.എ.യിൽ പി.സി.ജോർജ് വന്നാൽ അദ്ദേഹംതന്നെ സാരഥി.

2016 -ൽ പൂഞ്ഞാർ നിയമസഭ മണ്ഡലത്തിലെ ജനവിധി ഇങ്ങനെ :-

പി.​​സി. ജോ​​ർ​​ജ് (ജ​​ന​​പ​​ക്ഷം) -63,621
ജോ​​ർ​​ജു​​കു​​ട്ടി ആ​​ഗ​​സ്തി (യു​​ഡി​​എ​​ഫ്-​​കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം)- 35,800
​​പി.​​സി. ജോ​​സ​​ഫ് (എ​​ൽ​​ഡി​​എ​​ഫ് -​ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്)- 22,270
എം.​​ആ​​ർ. ഉ​​ല്ലാ​​സ് (എ​​ൻ​​ഡി​​എ -​ബി​​ഡി​​ജെ​എ​​സ്)-19,966
ഭൂ​​രി​​പ​​ക്ഷം : 27,821വോട്ടുകൾ

error: Content is protected !!