KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അനധികൃത മദ്യവില്പന; ഒരാൾ പിടിയിൽ

കണമല: വിദേശമദ്യം വാങ്ങി അനധികൃതമായി ചില്ലറ വില്പന നടത്തുന്നയാെളെ എരുമേലി പോലീസ് അറസ്റ്റ് ചെയ്തു. കണമല സ്വദേശി വർഗീസ് കുര്യൻ (75) ആണ് അറസ്റ്റിലായത്. വീടിന് സമീപം പറമ്പിൽ സൂക്ഷിച്ച രണ്ട് ലിറ്റർ മദ്യവും കണ്ടെടുത്തു. വില്പനയിനത്തിൽ ലഭിച്ച പണവും കണ്ടെത്തിയതായി പോലിസ് പറഞ്ഞു. അനധികൃതമായി മദ്യവില്പന നടത്തുന്നതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരേ എക്സൈസിലും കേസുള്ളതായി പോലീസ് പറഞ്ഞു.എസ്‌.ഐ. അജി ജേക്കബിന്റെ നേതൃത്വത്തിൽ രംഗനാഥൻ, സിബി, ടൈറ്റസ്, ഷാജി തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.

error: Content is protected !!