കാഞ്ഞിരപ്പള്ളി മേരീക്വീൻസിൽ നവീകരിച്ച കേൾവി – സംസാര വൈകല്യ ചികിത്സാകേന്ദ്രം പ്രവർത്തനം ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ നവീകരിച്ച കേൾവി, സംസാര വൈകല്യ ചികിത്സാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. പുതിയ പരിശോധനാ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ജോണിക്കുട്ടി മഠത്തിനകം നിർവ്വഹിച്ചു.

നവജാത ശിശുക്കളുടെ കേൾവി പരിശോധന, കുട്ടികളുടെയും മുതിർന്നവരുടെയും കേൾവി, സംസാര വൈകല്യ നിർണ്ണയം, പക്ഷാഘാതം വന്നവർക്കുള്ള സംസാര വൈകല്യ ചികിത്സ തുടങ്ങിയവ എല്ലാ ദിവസം മേരീക്വീൻസ് ആശൂപത്രിയിൽ ലഭ്യമാകും. ആശുപത്രിയിലെ ഇ എൻ ടി വിഭാഗത്തിന്റെ അനുബന്ധിച്ചാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്ന കേൾവി, സംസാര വൈകല്യ ചികിത്സാ കേന്ദ്രം ശ്രവണ സ്‌പീച്ച് ആൻഡ് ഹിയറിങ് കെയറിന്റെ സാങ്കേതിക സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്.

ആശുപത്രിയിൽ നടന്ന സമ്മേളനത്തിൽ ആശുപത്രി സി.ഇ.ഒ. ഫാ സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ, അസ്സോസിയേറ്റ് ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ, പാസ്റ്ററൽ കെയർ വിഭാഗം ഡയറക്ടർ ഫാ. ഇഗ്‌നേഷ്യസ് പ്ലാത്താനം സി.എം.ഐ, പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിന്ധു മോഹനൻ, മെമ്പർ കെ എ സിയാദ്, ശ്രവണ സി ഇ ഒ ബിജു തുടങ്ങിയവർ പ്രസംഗിച്ചു

error: Content is protected !!