പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ആൽഫിൻ പബ്ലിക് സ്‌കൂൾ Anti Plastic Anthem സമൂഹത്തിന് സമർപ്പിച്ചു
കാഞ്ഞിരപ്പള്ളി : ലോകത്തിന്റെ ഏറ്റവും വലിയ ശാപമായി തീർന്നുകൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക് എതിരെ പ്രകൃതിസംരക്ഷണ സന്ദേശവുമായി കാഞ്ഞിരപ്പള്ളി ആൽഫിൻ പബ്ലിക് സ്‌കൂൾ തയ്യാറാക്കിയ Anti Plastic Anthem സമൂഹത്തിന് സമർപ്പിച്ചു.
TeachSDGs ന്റെ UN Goals Project നോടാനുബന്ധിച്ചു Climate Action നു വേണ്ടി ആൽഫിനിലെ കുട്ടികൾ നടത്തിയ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി, മണ്ണിനെ ശ്വാസം മുട്ടിക്കുന്ന പ്ലാസ്റ്റിക്കിനെ പൂർണ്ണമായും ഇല്ലാതാക്കി ഹരിതാഭമായ ഭൂമിയെ സൃഷ്ടിക്കാൻ സ്കൂളിലെ കുട്ടികൾ തന്നെ രചനയും, സംഗീതവും, കോറിയോഗ്രഫിയും,ആലാപനവും നിർവഹിച്ച് സ്കൂൾ പ്രിൻസിപ്പാൾ വിനീത ജി നായരുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയ Anti Plastic Anthem എന്ന ആൽബം ലോകത്തിന് അഭിമാനത്തോടെ സമർപ്പിക്കുകയാണ് ഇവർ. പ്ലാസിറ്റിക് ഉപയോഗം പരിമിതപ്പെടുത്തേണ്ടത് ഓരോ പൗരന്റെയും കടമയും ഉത്തരവാദിത്തവും ആണെന്ന് ഈ ആൽബത്തിലൂടെ കുട്ടികൾ ലോകത്തിന് മനസ്സിലാക്കി കൊടുക്കുന്നു.
പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭ്യാൻ പദ്ധതിയോടനുബന്ധിച്ച് ഹരിതകേരളം മിഷനും, മനോരമ നല്ലപാഠവുമായി ചേർന്ന് പ്രകൃതിയോട് ഇണങ്ങിയ ഒരു മാതൃകാ വിദ്യാലയമായി അൽഫീൻ പബ്ലിക് സ്‌കൂൾ മാറിക്കഴിഞ്ഞിരിക്കുന്നു. വിദ്യാലയത്തിലും ഇപ്പോൾ വീടുകളിലും കുട്ടികൾ ഒരേ മനസോടെ മാലിന്യം സംസ്ക്കരിച്ചും പ്ലാസ്റ്റിക് നിയന്ത്രിച്ചും പ്രകൃതിസംരക്ഷണ യജ്ഞത്തിൽ പങ്കാളികളാകുന്നു.
അതോടൊപ്പം കാലാവസ്ഥാ വ്യതിയാന നിയന്ത്രണത്തിന് ലോകത്തിന്റെ തന്നെ ഒരു മാതൃകയാവുകയാണ് ഇവിടത്തെ വിദ്യാർഥികളും അധ്യാപകരും. നിറഞ്ഞ അഭിമാനത്തോടെ ഈ ആൽബം സമൂഹത്തിന് സമർപ്പിക്കുമ്പോൾ Climate Action എന്ന ദൗത്യത്തിന് ഭാഗമാകാൻ ഓരോ പ്രകൃതി സ്നേഹിയേയും ആൽഫിനിലെ കുട്ടികൾ ക്ഷണിക്കുന്നു. പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് അനുദിനം മികവോടെ മുന്നേറുന്ന അൽഫീൻ പബ്ളിക് സ്കൂളിലെ കുട്ടികളും അധ്യാപകരും ഒരേ സ്വരത്തിൽ പറയുന്നു ” നമ്മുടെയും ഭാവി ലോകത്തിന്റെയും സുരക്ഷയ്ക്കായി നമുക്ക് വീണ്ടും പ്രകൃതിയിലേക്ക് മടങ്ങാം”