പത്തുവർഷമായിട്ടും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയെന്നാരോപിച്ച് കാഞ്ഞിരപ്പള്ളി ബൈപ്പാസിന് റീത്തുവെച്ച് പ്രതിഷേധിച്ചു.

കാഞ്ഞിരപ്പള്ളി: പട്ടണത്തിലെ ഗതാഗതക്കുരുക്ക്‌ പരിഹരിക്കുന്നതിനായി പ്രഖ്യാപിച്ച ബൈപ്പാസ് നിർമാണം പത്തുവർഷമായിട്ടും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയെന്നാരോപിച്ച് ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് (എ.ഐ.യു.ഡബ്ല്യു.സി.) മണ്ഡലം കമ്മിറ്റി നിർദ്ദിഷ്ട ബൈപ്പാസ് റോഡിൽ റീത്തുവെച്ച് പ്രതിഷേധിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ തേനംമാക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അൻവർഷാ കോനട്ടുപറമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ പി. ജിരാജ്, ഫസിലി പച്ചവെട്ടിയിൽ, നിയോജക മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് പള്ളിവാതുക്കൽ, ബിനു കുന്നുംപുറം, ഷെജി പാറയ്ക്കൽ, നെജിബ് കാഞ്ഞിരപ്പള്ളി, കെ.എൻ.നൈസാം തുടങ്ങിയവർ പ്രസംഗിച്ചു. കാഞ്ഞിരപ്പള്ളി കുരിശുകവലയിൽനിന്ന്‌ പ്രകടനമായിട്ടാണ് ബൈപ്പാസ് ആരംഭിക്കുന്ന സ്ഥലത്തേക്ക് പ്രവർത്തകരെത്തിയത്.

കാഞ്ഞിരപ്പള്ളിയുടെ ഗതാഗതതടസ്സത്തിന് പരിഹാരമായി നിർമ്മിക്കാൻ പദ്ധതിയിട്ട നിർദ്ദിഷ്ട ബൈപാസ് റോഡിനോടുള്ള എംഎൽഎയുടെ അവഗണനയിലും കാഞ്ഞിരപ്പള്ളിയോടുള്ള വികസന വിരോധത്തിലും പ്രതിഷേധിച്ചാണ് പ്രതീകാത്മകമായ പ്രതിഷേധറീത്ത് സമർപ്പണം നടത്തിയതെന്ന് എ.ഐ.യു.ഡബ്ല്യു.സി സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ തേനംമാക്കൽ പറഞ്ഞു.

error: Content is protected !!