കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ “എന്റെ മുട്ടഗ്രാമം” പദ്ധതി രണ്ടാംഘട്ടത്തിലേക്ക്

കാഞ്ഞിരപ്പള്ളി: സർവീസ് സഹകരണ ബാങ്കിന്റെ എന്റെ മുട്ടഗ്രാമം പദ്ധതി കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിന് രണ്ടാംഘട്ടമായി കോ-ഓപ്പ-എഗ്ഗ്‌സ് നടപ്പാക്കുന്നു. മുട്ട ഉത്‌പാദനത്തിൽ സമ്പൂർണ സ്വയം പര്യാപ്തത നേടുകയാണ് ലക്ഷ്യം.

പദ്ധതിയുടെ ലോഗോ സഹകരണസംഘം അസി.രജിസ്ട്രാർ പി.എ. മുഹമ്മദ് ഷെമീർ ബാങ്ക് പ്രസിഡന്റ് കെ.ജോർജ് വർഗീസ് പൊട്ടംകുളത്തിൽനിന്ന്‌ ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. സീനിയർ വെറ്ററിനറി. ഡെന്നീസ് തോമസ് മുഖ്യപ്രഭാക്ഷണം നടത്തി. മണർകാട് റീജണൽ പൗൾട്രി ഫാമിലെ അസി.ഡയറക്ടർ ഡോ. മനോജ് കുമാർ വീട്ടമ്മമാർക്കായി കോഴി പരിപാലന ക്ലാസ് നയിച്ചു.

ബാങ്ക് പ്രസിഡന്റ് കെ.ജോർജ് വർഗീസ് പൊട്ടംകുളം, സെക്രട്ടറി ഷൈജു ഫ്രാൻസിസ് കുളക്കുടി, ബോർഡംഗങ്ങളായ ജോളി മടുക്കകുഴി, ഫിലിപ്പ് നിക്കോളാസ്, ജെസി ഷാജൻ, റ്റി.ജെ.മോഹനൻ, ജോബ് കെ.വെട്ടം, തോമസ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!