കോവിഡ് വാക്‌സിനേഷന്‍ പൊൻകുന്നം അരവിന്ദ ആശുപത്രിയില്‍
പൊന്‍കുന്നം: രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്‍ വിതരണം പൊന്‍കുന്നം അരവിന്ദ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെ 10 മുതല്‍ ആരംഭിക്കും.
60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇപ്പോള്‍ വാക്‌സിനേഷന്‍ നടത്തുന്നത്. ആരോഗ്യ സേതു ആപ്പ് വഴിയും കോവിന്‍ പോര്‍ട്ടല്‍ വഴിയും വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യാം.
ആധാര്‍ കാര്‍ഡ്, മറ്റ് ഫോട്ടോ ഐഡി കാര്‍ഡുകള്‍ എന്നിവയിലേതെങ്കിലുമായി ആശുപത്രിയില്‍ എത്തിയാല്‍ മുന്‍കൂട്ടി വാക്‌സിനേഷന് രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.