തിരഞ്ഞെടുപ്പ് : എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റി; പരീക്ഷകൾ ഏപ്രിൽ എട്ടു മുതൽ നടത്തും

എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകൾ മാറ്റി. പരീക്ഷകൾ ഏപ്രിൽ എട്ടു മുതൽ നടത്തും. പരീക്ഷ മാറ്റണെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ അനുമതി നൽകി.

പുതുക്കിയ ടൈംടേബിൽ ഉടൻ പ്രസിദ്ധീകരിക്കും. റമസാൻ തുടങ്ങുന്നതിനു മുൻപ് ഏപ്രിൽ 8, 9,12 തീയതികളിൽ രാവിലെയും വൈകിട്ടുമായായിരിക്കും പരീക്ഷ. പിന്നീട് രാവിലെ മാത്രം ഒന്നിടവിട്ട ദിവസങ്ങളിൽ. ഏപ്രിൽ 30ന് പരീക്ഷ അവസാനിക്കും.

തിരഞ്ഞെടുപ്പ് പരിഗണിച്ച് മാർച്ച് 17 ന് തുടങ്ങേണ്ട പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തുനൽകിയിരുന്നു. അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും അനുബന്ധ പരിശീലനവുമുള്ളതിനാല്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തുനൽകിയത്. എന്നാൽ, പരീക്ഷ മാറ്റിവയ്ക്കരുതെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

error: Content is protected !!