തിരഞ്ഞെടുപ്പ്: അനുമതികൾക്ക് ഓൺലൈൻ സംവിധാനം


നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട വിവിധ അനുമതികൾക്കായി suvidha.eci.gov.in എന്ന പോർട്ടലിലൂടെ അപേക്ഷിക്കണം. യോഗങ്ങൾ സംഘടിപ്പിക്കുന്നതിനും ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നതിനും വാഹന പ്രചാരണം നടത്തുന്നതിനും താത്‌കാലിക പാർട്ടി ഓഫീസ് തുറക്കുന്നതിനും വാഹനങ്ങളിൽ മൈക്ക് അനൗൺസ്മെൻറ്‌ നടത്തുന്നതിനും അനുമതി വേണം. സ്ഥാനാർഥികൾക്കോ പ്രതിനിധികൾക്കോ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കോ അപേക്ഷിക്കാം. ഒരു തവണ അപേക്ഷ നൽകുന്നതിന് ഉപയോഗിച്ച പ്രൊഫൈൽ തുടർന്നും ഉപയോഗിക്കാവുന്നതാണ്. അനുമതി ആവശ്യമുള്ള ദിവസത്തിന് 48 മണിക്കൂർ മുൻപെങ്കിലും അപേക്ഷ നൽകണം. അപേക്ഷ ലഭിക്കുന്നതിന്റെ മുൻഗണനാക്രമത്തിൽ വരണാധികാരിയാണ് അനുമതി നൽകുക.

error: Content is protected !!