പി.സി.ജോർജിന്റെ പ്രചാരണത്തിന് 1001 അംഗ യുവജനപക്ഷ സ്‌ക്വാഡ് രൂപീകരിച്ചു

പാറത്തോട്: പൂഞ്ഞാർ നിയമസഭാ മണ്ഡലം ജനപക്ഷ സ്ഥാനാർഥി പി.സി.ജോർജ് എം.എൽ.എ.യുടെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി യുവജനപക്ഷം 1001 അംഗ സ്‌ക്വാഡ് രൂപവത്കരിച്ചു. മണ്ഡലം, വാർഡ് ബൂത്ത് അടിസ്ഥാനത്തിലാണ് സ്‌ക്വാഡിന്റെ പ്രവർത്തനം.

ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. യുവജനപക്ഷം നിയോജകമണ്ഡലം പ്രസിഡന്റ് ജോജിയോ ജോസഫ് അധ്യക്ഷത വഹിച്ചു. റെനീഷ് ചൂണ്ടച്ചേരി, ജോയിസ് വേണാടൻ, ജോബി പാലക്കുടിയിൽ, സരുൺ ബാബു, ജോഷി വയലിൽ, സജി കദളിക്കാട്ടിൽ, സജീവ് മാപ്രായിൽ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!