KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓട്ടത്തിലും പ്രചാരണം; ചുവപ്പൻ ഓട്ടോകൾ നിരത്തിലെങ്ങും ..

പൊൻകുന്നം: ഇടതുമുന്നണി പ്രവർത്തകരുടെ ഓട്ടോറിക്ഷകളും ഇനി പ്രചാരണോപാധി. സി.ഐ.ടി.യു.അംഗങ്ങളുടെ ഓട്ടോറിക്ഷകൾ എല്ലാപ്രദേശങ്ങളിലും പ്രചാരണവാക്യങ്ങളുമായി റോഡുകളിലിറങ്ങി.

ഉറപ്പാണ് എൽ.ഡി.എഫ്., ഉറപ്പാണ് വികസനം എന്ന പ്രചാരണവാക്യവും മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും ചേർത്ത ചുവപ്പ് പടുത മേൽക്കൂരയാക്കി മാറ്റിയാണ് ഓട്ടോറിക്ഷകളും പ്രചാരണത്തിൽ ഇടംപിടിക്കുന്നത്. ഓരോ ഓട്ടവും ജനമനസ്സിൽ ഇടതുമുന്നണിയുടെ മുദ്രാവാക്യം പതിപ്പിക്കാൻ ഇടയൊരുക്കുമെന്നതാണ് നേട്ടമായി കരുതുന്നത്. ഓരോ പ്രദേശത്തും പാർട്ടിഘടകങ്ങളുടെ ചുമതലയിലാണ് പ്രചാരണവാക്യമെഴുതിയ പടുത വിതരണം ചെയ്യുന്നത്. നിലവിലുള്ള പടുതയുടെ മുകളിലേക്ക് ഇത് ഉറപ്പിക്കുകയാണ് ചെയ്യുന്നത്.

error: Content is protected !!