എരുമേലി സെന്റ് തോമസ് ഹൈസ്ക്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി അൽഫിയ ഹാരീസ് (11) നിര്യാതയായി
എരുമേലി : ശ്രീനിപുരം കാരയ്ക്കാട്ട് ഹാരീസ് – ജസീന ദമ്പതികളുടെ മകള്‍ അല്‍ഫിയ ഹാരീസ് (11) നിര്യാതയായി. എരുമേലി സെന്റ് തോമസ് ഹൈസ്ക്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അല്‍ഫിയ.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഷുഗര്‍ ബാധിതയായതിനെ തുടര്‍ന്ന് കോട്ടയം ഇ എസ് ഐ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.ഇന്നലെ രാത്രിയില്‍ ഛര്‍ദ്ദിലിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എരുമേലി നൈനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി.