KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജില്ലാ പ്രസിഡന്റ്‌ പദവിയിൽ ഒരുവർഷം പിന്നിട്ട്‌ നോബിൾ മാത്യു

ബി.ജെ.പി. ജയിക്കുമെന്ന്‌ രണ്ട്‌ മുന്നണികളും അംഗീകരിച്ചതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുര്യൻ പറഞ്ഞു. കോട്ടയത്ത്‌ ശ്രീരംഗം ഓഡിറ്റോറിയത്തിൽ ചേർന്ന ബി.ജെ.പി. ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജോർജ് കുര്യൻ.

ജില്ലാ പ്രസിഡന്റ്‌ അഡ്വ. നോബിൾ മാത്യു അധ്യക്ഷത വഹിച്ചു. സി.കെ.രാധാകൃഷ്ണൻ, ജി.രാമൻ നായർ, ഡോ. ജെ.പ്രമീളാദേവി, എൻ.കെ.നാരായണൻ നമ്പൂതിരി, എം.ബി.രാജഗോപാൽ, എൽ.പത്മകുമാർ, ജി.ലിജിൻ ലാൽ, എം.വി.ഉണ്ണികൃഷ്ണൻ, എൻ.ഹരി, ബി.രാധാകൃഷ്ണമേനോൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ്‌ പദവിയിൽ ഒരു വർഷം പൂർത്തിയാക്കിയ അഡ്വ. നോബിൾ മാത്യുവിനെ അഭിനന്ദിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ ജി.രാമൻ നായർ കേക്ക് മുറിച്ചു. കൂട്ടായ പ്രവർത്തനങ്ങളിലൂടെ ജില്ലയിലെ ഒന്നാമത്തെ രാഷ്ട്രീയകക്ഷിയായി മാറാൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി.

error: Content is protected !!