KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഉരുളികുന്നം തോട് ശുചീകരിച്ചു

എലിക്കുളം: വേനൽക്കാലത്ത് നീരൊഴുക്ക് സുഗമമാക്കി ജലസമൃദ്ധമാക്കുന്നതിന് എലിക്കുളം പഞ്ചായത്തിലെ ഉരുളികുന്നം തോട് ശുചീകരിച്ചു.

ഗ്രാമപ്പഞ്ചായത്തും ഹരിതകേരള മിഷനും ജലസ്രോതസ്സുകളുടെ നവീകരണത്തിനായി നടപ്പാക്കുന്ന ‘ഇനി ഞാൻ ഒഴുകട്ടെ’ എന്ന പദ്ധതിയിലാണ് തോട് ശുചീകരണം.

തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ പങ്കെടുത്ത് മടുക്കക്കുന്നുമുതൽ മൂന്നുകിലോമീറ്ററോളം ഭാഗം കാട് തെളിച്ച്, മാലിന്യം നീക്കി വൃത്തിയാക്കി.

പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം പി.ആർ.അനുപമ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രൊഫ.എം.കെ.രാധാകൃഷ്ണൻ, ബെറ്റി റോയ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി വിൽസൺ, പഞ്ചായത്തംഗങ്ങളായ സിനി ജോയി, ദീപാ ശ്രീജേഷ്, സൂര്യമോൾ, ഷേർളി അന്ത്യാംകുളം, ജിമ്മിച്ചൻ ഈറ്റത്തോട്ട്, അഖിൽ അപ്പുക്കുട്ടൻ എന്നിവർ പങ്കെടുത്തു.

error: Content is protected !!