KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കളം നിറഞ്ഞ് ഡോ. എൻ.ജയരാജ്

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ നെടുംകുന്നം മേഖലയിൽ ഡോ. എൻ.ജയരാജ് വോട്ടഭ്യർഥിക്കുന്നു
കാഞ്ഞിരപ്പള്ളി: നിയോജകമണ്ഡലത്തിൽ പ്രചാരണം ശക്തമാക്കി എൽ.ഡി.എഫ്. സ്ഥാനാർഥി ഡോ. എൻ.ജയരാജ് എം.എൽ.എ. സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം പൊൻകുന്നം, പള്ളിക്കത്തോട്, കാഞ്ഞിരപ്പള്ളി, മണിമല എന്നിവിടങ്ങളിലെ കൺവെൻഷനുകൾ പൂർത്തിയാക്കി. മണ്ഡലത്തിൽ മൂന്ന് മുന്നണികളിൽ ആദ്യം സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതിന്റെ മൂൻതൂക്കം നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഡോ. എൻ.ജയരാജിന്റെ പ്രചാരണപരിപാടികൾ.

കാഞ്ഞിരപ്പള്ളിയിൽ നടത്തിയ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം. ജില്ലാ കമ്മിറ്റിയംഗം പി.എൻ.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ. ലോക്കൽ സെക്രട്ടറി സിജോ പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം വി.പി.ഇസ്മയിൽ, ഏരിയ കമ്മിറ്റിയംഗം ഷെമീം അഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, നേതാക്കളായ സ്റ്റെനിസ്ലാവോസ് വെട്ടിക്കാട്ട്, രാജൻ ചെറുകാപ്പള്ളി, ജോസ് മടുക്കക്കുഴി, ജോബി കേളിയാംപറമ്പിൽ, റിജോ വാളാന്തറ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!