ലോക ജലദിനത്തിന്റെ ഭാഗമായി എസ്.വൈ.എസ്. പൊതുകിണറിന്റെ നിർമ്മാണ ഉദ്‌ഘാടനം നടത്തി, തണ്ണീർപ്പന്തലിന് തുടക്കം കുറിച്ചു.

ഇളങ്കാട് : ലോക ജലദിനത്തിന്റെ ഭാഗമായി ‘ജലമാണ് ജീവൻ ‘ എന്ന പ്രമേയത്തിൽ എസ്.വൈ. എസ് കോട്ടയം ജില്ലാ സാമൂഹിക വകുപ്പിന് കീഴിൽ പൊതുകിണർ നിർമ്മാണത്തിന് തുടക്കം കുറിച്ചു.
ഇളങ്കാട് യൂണിറ്റിൽ നടന്ന ജില്ലാതല ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി വി എച്ച് അബ്ദുറഷീദ് മുസ്‌ലിയാർ നിർവഹിച്ചു .

ജല ദിനത്തോടനുബന്ധിച്ചു വൈവിധ്യമാർന്ന പദ്ധതി കളാണ് SYS നടപ്പിലാക്കുന്നത്. കുടിവെള്ള വിതരണം, തണ്ണീർപന്തൽ, തണ്ണീർ കുമ്പിൾ, പൊതു കിണർ നിർമ്മാണം,ശുചീകരണ പ്രവർത്തനങ്ങൾ, കുടിവെള്ള വിതരണം തുടങ്ങി വ്യത്യസ്ത പദ്ധതികൾക്കാണ് ജില്ലയിൽ തുടക്കം കുറിച്ചത്.

ജില്ലയിൽ വിവിധ യൂണിറ്റുകളിൽ തുടക്കം കുറിച്ച പദ്ധതികൾക്ക് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്,എസ് എസ് എഫ്, എസ് ജെ എം, എസ് എം എ തുടങ്ങിയ സംഘ സംഘ കുടുംബത്തിലെ യൂണിറ്റുകൾ നേതൃത്വം നൽകും .
എസ് വൈ എസ് കോട്ടയം ജില്ലാ സെക്രട്ടറി മുഹമ്മദ് ലബീബ് സഖാഫി, ഇർഷാദിയ അക്കാദമി ജനറൽ സെക്രട്ടറി ലിയാക്കത്ത് സഖാഫി, ഹംസ മുസ്ലിയാർ, മുഹമ്മദ് കുട്ടി മിസ്ബാഹി, കെ എം ഹംസ മദനി, ഷാഹുൽ ഹമീദ് കരിങ്കപ്പാറ, കെ എച്. സിദ്ദീഖ് മുസ്‌ലിയാർ, സൈനുദ്ദീൻ മുസ്‌ലിയാർ, ഷുക്കൂർ ഇളംകാട്, റമീസ് വേല നിലം, ആഷിക് ഇളങ്കാട് തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!