കോവിഡിനെ പേടിക്കാതെ പരീക്ഷാഹാളിൽ

കോവിഡ് ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിച്ച് കോട്ടയം ജില്ലയിൽ 252 സ്കൂളുകളിലായി 19,784 വിദ്യാർഥികൾ പത്താം ക്ലാസ് പരീക്ഷയെഴുതി. ഒരു ബെഞ്ചിൽ രണ്ടുപേർ വീതം എന്ന ക്രമത്തിൽ 20 കുട്ടികളാണ് ഒരു ക്ലാസ് റൂമിൽ പരീക്ഷയെഴുതിയത്. മാസ്ക് ധരിച്ചാണ് എല്ലാവരും വന്നത്. ശരീരോഷ്മാവ് പരിശോധിച്ചശേഷം ഓരോ കുട്ടികളെവീതമാണ് സ്കൂളിലേക്ക് പ്രവേശിപ്പിച്ചത്. സ്കൂൾ കവാടത്തിനു സമീപം സോപ്പ് ഉപയോഗിച്ച് കൈ കഴുകിയശേഷമാണ് എല്ലാവരും അകത്തേക്ക്‌ കയറിയത്. എല്ലായിടവും കോവിഡ് ബാധിച്ചവർക്കും ക്വാ‍റൻറീനിൽ കഴിയുന്നവർക്കും പരീക്ഷ എഴുതുന്നതിന് പ്രത്യേക മുറികൾ സജ്ജീകരിച്ചിരുന്നു. എല്ലാ പരീക്ഷാകേന്ദ്രങ്ങളും അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിലാണ് അണുവിമുക്തമാക്കിയത്. ഈ മാസം 29-നാണ് പരീക്ഷ അവസാനിക്കുക.

error: Content is protected !!