KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അംഗീകാരത്തിനായി കേരള കോൺഗ്രസിന്‌ വേണ്ടത്‌ നാല്‌ എം.എൽ.എ.മാർ

തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം കിട്ടാൻ കേരള കോൺഗ്രസിന്‌ വേണ്ടത്‌ നാല് എം.എൽ.എ.മാരെ. നിലവിലെ ചട്ടപ്രകാരം, സംസ്ഥാനപാർട്ടിയെന്ന അംഗീകാരത്തിന്‌ നാല് എം.എൽ.എ.മാരോ, ഒരു എം.പി.യോ വേണം.

അതുമല്ലെങ്കിൽ ആകെ സാധുവായതിന്റെ ആറുശതമാനം വോട്ടുനേടണം.

മത്സരിച്ച 10 സീറ്റുകളിലും വിജയിക്കുമെന്നാണ്‌ പി.ജെ. ജോസഫും പാർട്ടിയും അവകാശപ്പെടുന്നത്. ഏത് ചിഹ്നം സ്വീകരിക്കണമെന്നതിൽ അന്തിമതീരുമാനമായിട്ടില്ലെന്നും പാർട്ടി ചെയർമാൻ പി.ജെ. ജോസഫ്‌ പറഞ്ഞു.

error: Content is protected !!