കാഞ്ഞിരപ്പള്ളി ടൗൺ വാർഡിൽ അണുനശീകരണം നടത്തി എട്ടാം വാർഡംഗം സുമി ഇസ്മായിൽ മാതൃകയായി .


കാഞ്ഞിരപ്പള്ളി: പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി പട്ടണത്തിൽ അണുനശീകരണം നടത്തി. പേട്ടക്കവലയിലെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ, പോലീസ് പരിശോധനകേന്ദ്രം, ഇ.എസ്.ഐ. ആശുപത്രി, കുടുംബക്ഷേമ ഉപകേന്ദ്രം, സ്കൂളുകൾ, അങ്കണവാടി, റേഷൻകടകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് അണുനശീകരണം നടത്തിയത്. എട്ടാംവാർഡിൽ കോവിഡ് പോസിറ്റീവായ ആളുകളുടെ വീടുകളിലും അണുനശീകരണം നടത്തി.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നൂറുൽ ഹുദാ യു.പി. സ്കൂളിൽ ആർ.ടി.പി.സി.ആർ. പരിശോധനക്യാമ്പ്‌ നടത്തി. എട്ടാം വാർഡംഗം സുമി ഇസ്മായിൽ, കോവിഡ് പ്രതിരോധസമിതി കോ-ഓർഡിനേറ്റർ എം.എ.റിബിൻ ഷാ, എച്ച്.ഐ. ആർ.രാജേഷ്, ജെ.എച്ച്.ഐ.മാരായ സന്തോഷ്‌കുമാർ, ബിജു, ആശാ വർക്കർ റഹ്മത്ത് നൗഷാദ്, വാർഡ് വികസനസമിതി കൺവീനർ എം.എ.ശശീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!