പ്രസിദ്ധ ഗായകൻ പൊന്‍കുന്നം ജോസ് നിര്യാതനായി
പൊൻകുന്നം: കേരളത്തിലെ വിവിധ ഗാനമേള ട്രൂപ്പുകളിൽ ഗായകനായിരുന്ന പൊൻകുന്നം ജോസ്(വട്ടക്കാവുങ്കൽ വി.ജെ.ജോസഫ്-65) നിര്യാതനായി . ആനിക്കാട് സെന്റ് തോമസ് ഹൈസ്കൂളിൽ നിന്ന് സംഗീത അധ്യാപകനായി വിരമിച്ചതാണ്.
നാടകങ്ങളിലും ആൽബങ്ങളിലും ഗായകനായ ഇദ്ദേഹം ആകാശവാണി, ദൂരദർശൻ എന്നിവയിലും സംഗീതപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. വിവിധ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. കൊച്ചിൻ കലാഭവൻ, കാഞ്ഞിരപ്പള്ളി അമല, പൂഞ്ഞാർ നവധാര, കോട്ടയം രാഗശ്രീ തുടങ്ങിയ ട്രൂപ്പുകളിലാണ് ഏറെക്കാലം ഗായകനായത്.
ഭാര്യ: ഡാർലി (റിട്ട. അധ്യാപിക, സെന്റ്. തോമസ് എൽ.പി.എസ്, പെരുവന്താനം) വെള്ളൂർ കൊച്ചുപറമ്പിൽ കുടുംബാംഗം. മക്കൾ: സൂര്യ(സെന്റ് മേരീസ് ഹൈസ്കൂൾ, തെക്കേമല), ബിച്ചു. മരുമകൻ: ലിനോ (മൈലാടി). ശവസംസ്കാരം തിങ്കളാഴ്ച 10-ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോനാ പള്ളി സെമിത്തേരിയിൽ.