കോട്ടയം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലെ ഓക്‌സിജൻ ബെഡ്ഡുകളുടെ ലഭ്യത

കോവിഡിനു മുന്നിൽ രോഗികൾ മാത്രമല്ല, ഇപ്പോൾ ഡോക്ടർമാരും നിസ്സഹായരാകുന്നു. അതു വൈറസിനെക്കുറിച്ചുള്ള ഭീതി മൂലമല്ല, ഓക്സിജൻ ഉൾപ്പെടെ കോവിഡ് ചികിത്സയ്ക്കു വേണ്ട പ്രാഥമിക കാര്യങ്ങൾ ഇല്ലാത്തതുകൊണ്ടാണ്. തുടർച്ചയായ വെന്റിലേറ്റർ ഉപയോഗം ശ്വാസകോശത്തെ തളർത്തുമെന്ന തിരിച്ചറിവിൽ അടിയന്തര സാഹചര്യത്തിൽ മാത്രം അതിലേക്കും അതുവരെ ഓക്സിജൻ എന്ന രീതിയിലാണ് ഇപ്പോൾ കോവിഡ് ചികിത്സാവിധികൾ നടത്തുന്നത്.


ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നതിനാൽ, അടിയന്തിര ഘട്ടങ്ങളിൽ നമ്മുടെ സമീപത്ത് ഓക്‌സിജൻ ബെഡ്ഡുകൾ ഉള്ള ആശുപത്രികളുടെ വിവരം അറിഞ്ഞുവയ്ക്കുന്നത് ഉപകാരപ്പെട്ടേക്കും.

കോട്ടയം മെഡിക്കൽ കോളേജിൽ 10 കിലോ ലിറ്ററിന്റെ ലിക്വിഡ്‌ ഓക്‌സിജൻ ടാങ്കാണുള്ളത്‌. ഇതുകൂടാതെ മെഡിക്കൽ കോളേജ്‌, ജില്ലാ ആശുപത്രി, വൈക്കം ജനറൽ ആശുപത്രി എന്നിവിടങ്ങളിലായി ഓക്‌സിജൻ ജനറേറ്റർ പ്ലാന്റുണ്ട്‌.

മെഡിക്കൽ കോളേജിൽ 750 സെൻട്രലൈസ്‌ഡ്‌ ഓക്‌സിജൻ ബെഡ്ഡുകളാണുള്ളത്‌. ‌.കോട്ടയം ജില്ലാ ആശുപത്രി, പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി ജനറൽ ആശുപത്രികൾ, വൈക്കം പാമ്പാടി, കുറവിലങ്ങാട്‌, എരുമേലി താലൂക്ക്‌ ആശുപത്രികൾ എന്നിവിടങ്ങളിലായി 485 സെൻട്രലൈസ്‌ഡ്‌ ഓക്‌സിജൻ ബെഡ്ഡുകളുമുണ്ട്‌.

error: Content is protected !!