വാക്സിൻ ചലഞ്ചിൽ പങ്കാളിയാകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 50,000 രൂപാ സംഭാവന നൽകി സെബാസ്റ്റ്യൻ കുളത്തുങ്കൽ മാതൃകയായി
കൂവപ്പളളി : കേരള ഗവണ്മെന്റ് എല്ലാവർക്കും സൗജന്യ വാക്സിൻ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ അതിൽ ഭാഗഭാക്കാവുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 50,000 രൂപാ സംഭാവന നൽകി വാക്സിൻ ചലഞ്ചിൽ പങ്കാളിയാകുകയാണെന്ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗവുമായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.
തെരഞ്ഞടുപ്പ് പ്രചാരണ ചിലവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകളിൽ ആണെങ്കിലും സാമൂഹികപ്രതിബദ്ധത ഉയർത്തി പിടിക്കുന്നതിന് വേണ്ടിയാണ് തുക നൽകുന്നതെന്നും ഇത് മറ്റുള്ളവർക്ക് പ്രോൽസാഹജനകമാട്ടെ എന്നും അദ്ദേഹം പറഞ്ഞു. തുക കോട്ടയം ജില്ലാ കളക്ടർ മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.